വികസനത്തിന്റെ പുതിയ വേദാന്തങ്ങള്‍ കേള്‍ക്കാറായിരിക്കുന്നു. അരിശം മൂത്ത ഒരു മന്ത്രി പറഞ്ഞത് തെങ്ങിന്റെ മണ്ടയില്‍ വ്യവസായം തുടങ്ങാനാവില്ലെന്നാണ്. ആരോടാണ് ഈ സചിവോത്തമന്‍ അരിശപ്പെടുന്നത്? തന്നോട് തന്നെയോ അതോ തന്നെ ഈ സിംഹാസനത്തില്‍ അവരോധിച്ച സമ്മതിദായകരായ പൗരജനത്തോടോ? ഇത്തരം വൈകാരികപ്രകടനങ്ങള്‍ നീതീകരിക്കാവുന്ന ജനാധിപത്യമര്യാദ തന്നെയോ? പൗരജനത്തോട് അരിശപ്പെട്ട് നടപ്പില്‍ വരുത്തുന്നതാണ് വികസനം എന്ന അവസ്ഥ കൗതുകകരം തന്നെ. വികസനം എന്നാല്‍ എന്തെന്നും ഇത് ആരെ ലക്ഷ്യമാക്കുന്നുവെന്നും ആലോചിക്കുവാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു.
തുടര്‍ന്നു വായിക്കുക...