തര്‍ജ്ജനി

തര്‍ജ്ജനി പ്രവര്‍ത്തകര്‍

ഈ വര്‍ഷം ഗാന്ധിജയന്തിനാളില്‍ കേരളത്തിന്റെ വടക്കേയറ്റത്തു് കാസര്‍ഗോട്ടു നിന്നു് ഒരു അസാധാരണമായ പദയാത്ര തലസ്ഥാനനഗരിയായ തിരുവനന്തപുരത്തേക്കു് പുറപ്പെട്ടു. ജവഹര്‍ലാല്‍ നെഹറുവിന്റെ പിറന്നാളായ നവംബര്‍ പതിനാലിനു് സമാപിപ്പിക്കുന്നതാണു് ഈ പദയാത്ര എന്നാണു് സംഘാടകര്‍ അറിയിച്ചതു്. സോഫ്റ്റ്‌വേര്‍ എഞ്ചിനിയറായ അനൂപ് ജോണും മൂന്നു് സുഹൃത്തുക്കളുമാണു് പദയാത്രാസംഘത്തിലുള്ളതു്. പദയാത്രകളുടെ പതിവുരീതികളില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണു് നാല്‍വര്‍സംഘം നടത്തുന്ന യാത്ര. ഉദ്ദേശ്യലക്ഷ്യങ്ങളിലും പ്രയോഗരീതിയിലും എല്ലാം വ്യത്യസ്തതപുലര്‍ത്തുന്ന ഈ പദയാത്ര ഒരു മാദ്ധ്യമവിശേഷം പോലുമല്ല. അതില്‍ അസ്വാഭാവികതയില്ല. അരിക്കും വൈദ്യുതിക്കും വികസനത്തിനും കേന്ദ്രാവഗണനയ്ക്കെതിരെയും നടത്തുന്ന പദയാത്രകളുടെ പ്രചരണോദ്ദേശ്യമോ ലക്ഷ്യമോ അല്ല ഈ പദയാത്രയ്ക്കുള്ളതു്. ജനസാമാന്യത്തിന്റെ നിത്യജീവിതപ്രശ്നമല്ലാത്ത കാര്യമാണു് ഈ പദയാത്രയുടെ ഉദ്ദേശ്യലക്ഷ്യം. അതു് സ്വാതന്ത്ര്യമാണു്.

തുടര്‍ന്നു വായിക്കുക...

പുസ്തകം
സുനില്‍ കെ. ചെറിയാന്‍
ലേഖനം
വെള്ളെഴുത്ത്
വാര്‍ത്ത
കഥ
ജയേഷ്
ഫ്രാന്‍സിസ് സിമി നസ്രത്ത്.
നിര്‍‌മ്മല
ബിജു.പി.ബാലകൃഷ്ണന്‍.
കവിത
കുരീപ്പുഴ ശ്രീകുമാര്‍
പ്രമോദ് ബാലുശ്ശേരി
അനിയന്‍ അവര്‍മ്മ
ഗ്രീഷ്മ എം.എസ്‌
കാഴ്ച
നാരായണന്‍ നമ്പൂതിരി