|
|
![]() |
|||||
|
|

തച്ചുടക്കലിന്‍ തത്വശാസ്ത്രങ്ങള്‍ക്ക് അപ്രാപ്യമായ കൊച്ചു തുരുത്തില്‍ അഭയം പ്രാപിക്കാന്‍ മുമ്പൊരിക്കല്‍ നമ്മുടെ ഒരു കാല്പനികകവി കൊതിക്കുകയുണ്ടായി . വിപ്ലവത്തെ സ്വപ്നം കണ്ട ഒരു പൂര്‍വ്വാശ്രമം ഈ കവിക്കും ഉണ്ടായിരുന്നു. കേരളം തച്ചുടക്കലിന്റെ മഹോത്സവം ആഘോഷിക്കുന്ന ഈ വേളയില്‍ കവികളാകട്ടെ രാഷ്ട്രീയപ്രവര്‍ത്തകരാകട്ടെ പൊതുജനങ്ങളാകട്ടെ ആരും തന്നെ എവിടെയും അഭയം തേടാനാഗ്രഹിക്കുന്നില്ല . കൌതുകകരമാണിത് . നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചവര്‍ ഒഴികെ ആരും ഈ ഇടിച്ചു നിരത്തലിനെതിരെ പരസ്യമായി രംഗത്തു വരാതിരിക്കത്തക്കവിധം ശക്തമായ ജനവികാരം ഇക്കാര്യത്തിലുണ്ടായി. മലയാളികള്‍ ഇടിച്ചുനിരത്തല്‍ മനോഭാവമുള്ള സമൂഹമായി എന്നാണോ നാം ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?
|
സാഹിതീയം
ലേഖനം
വര്‍ത്തമാനം
ലേഖനം
കഥ
|
കവിത
കാഴ്ച
|