തര്‍ജ്ജനി

ശര്‍ക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ആരും തന്നെ സ്വന്തം കൈ നക്കാതിരിക്കില്ലെന്ന് നമ്മുടെ ചൊല്ലാണ്. ശര്‍ക്കരയുടെ മധുരം പുരണ്ട കൈ വെടിപ്പാക്കുന്നതിന് മുമ്പ് ഇത്തിരി ആ മധുരം നുണയാതിരിക്കുന്നതെങ്ങനെ? ശര്‍ക്കരക്കുടത്തില്‍ കയ്യിടാന്‍ അവസരം കിട്ടാതിരിക്കുന്നവരെ അത് അസൂയപ്പെടുത്തിയേക്കാം. വെറുതെ കഴുകി വെള്ളത്തില്‍ അലിയിച്ച് കളയുന്നതിനേക്കാള്‍ നല്ലതല്ലേ ഇത്തിരി മധുരം നുണയുന്നത്? എല്ലാവരും ജീവിതത്തില്‍ മധുരം നിറയ്ക്കാനല്ലേ ആഗ്രഹിക്കുക? കയ്പുനീരുകുടിക്കാന്‍ ആരാണ് മോഹിക്കുക? അധികാരത്തിന്റെ ശര്‍ക്കരക്കുടം സ്വന്തം കയ്യിലെത്തിയിട്ട് അത് വെറുതെ വെച്ചിരിക്കാന്‍ ആര്‍ക്കാണ് മനഃസംയംമനം പാലിക്കാനാവുക?
തുടര്‍ന്നു വായിക്കുക