തര്‍ജ്ജനി

ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലെ ജനകീയആരോഗ്യപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരും നിരന്തരം പൊതുസമൂഹത്തിനുമുന്നില്‍ ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന വിഷയമാണ് ആരോഗ്യരംഗത്തെ അധാര്‍മ്മിക മരുന്നുപരീക്ഷണങ്ങളും അനധികൃതഗവേഷണങ്ങളും. വൈകിയാണെങ്കിലും ഇന്ത്യയിലെ പരമോന്നതനീതിപീഠം നടത്തിയ പരാമര്‍ശവും കഴി‍ഞ്ഞ പാര്‍ലമെന്റിലെ ആരോഗ്യ-കുടുംബക്ഷേമസ്റ്റാന്റിംഗ് കമ്മിറ്റിസഭയില്‍ വച്ച അന്വേഷണറിപ്പോര്‍ട്ടും പുതിയചില ചലനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സേവനത്തിന്റെയും ശാസ്ത്രത്തിന്റെയും പേരില്‍ ആതുരസേവനമേഖലയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളിലേക്ക് പരിമിതമായെങ്കിലും വെളിച്ചം വീശുന്നതാണിത്. കേരളത്തില്‍ പോലും 80ഓളം സ്ഥാപനങ്ങളില്‍ വിവിധ മരുന്നുപരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഡോ.രാജശേഖരന്‍പിള്ള കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹികവും സാംസ്കാരികവുമായി ഏറെ മുന്നിലെന്നു മിഥ്യാഭിമാനം കൊള്ളുന്ന കേരളീയന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നു ഈ റിപ്പോര്‍ട്ട്.

തുടര്‍ന്നു വായിക്കുക...

നേര്‍‌രേഖ
വിജയ് റാഫേല്‍
ലേഖനം
സുനില്‍ ചെറിയാന്‍
രശ്മി രാധാകൃഷ്ണന്‍
സിനിമ
സൌമ്യ ഭൂഷണ്‍
കവിത
സെബാസ്റ്റ്യന്‍ പെരുമ്പനച്ചി
ബിനു ആനമങ്ങാട്
രാജു കാഞ്ഞിരങ്ങാട്
ഡി.യേശുദാസ്
ഷബ്ന സുമയ്യ ചാലക്കല്‍
കഥ
രാജീവ് സോമശേഖരന്‍
സിയാഫ് അബ്ദുള്‍ഖാദര്‍