തര്‍ജ്ജനി

ജനാധിപത്യസമൂഹത്തില്‍ ഭരണകൂടം ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ ചൂതാട്ടവും മദ്യക്കച്ചവടവും കടന്നുവരുന്നത് നല്ല ലക്ഷണങ്ങളാണോ? ജനങ്ങളുടെ ദൌര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന ഇവയോടൊപ്പം വേശ്യാലയങ്ങള്‍ സര്‍ക്കാരുകള്‍ ആരംഭിക്കാത്തത് സാന്മാര്‍ഗികപരിഗണ ഇപ്പോഴും ബാക്കി നില്ക്കുന്നുവെന്നതിനാലാണ്. എളുപ്പത്തില്‍ പണം സമ്പാദിക്കുവാനുള്ള ആഗ്രഹമാണ് ലോട്ടറി ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കുവാന്‍ ഒരാളെ പ്രേരിപ്പിക്കുന്നത്. വലിയ സമ്മാനങ്ങള്‍ കിട്ടാതെ നിരാശനായി പിന്‍വാങ്ങാന്‍ ഇടയുള്ളവനെ ആകര്‍ഷിച്ചു നിറുത്താന്‍ ടിക്കറ്റ് വിലയ്ക്കുള്ള ചെറിയ സമ്മാനങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചാണ് സര്‍ക്കാറുകള്‍ ലോട്ടറികള്‍ നടത്തുന്നത്. ഭാഗ്യപരീക്ഷണവും പണം നേടാനുള്ള ആഗ്രഹവും മാറി ലോട്ടറിലഹരിയിലേക്ക് ജനങ്ങള്‍ വഴിമാറുന്നു.

തുടര്‍ന്നു വായിക്കുക...