Subscribe

Google Groups Subscribe to Tharjani
Email:

 
Sat, 2006-05-06 17:48

വികസന വിരോധികള്‍ എന്നൊരു വിഭാഗം കേരളത്തില്‍ -ലോകത്തെവിടെയും- ഉള്ളതായി അറിവില്ല. ഉള്ളത്‌ തീവ്ര വലതുപക്ഷ വാദികളുടേയും അമേരിക്കന്‍ അനുകൂലികളുടേയും നുണപ്രചരണമാണ്‌. അവരുടെ കണക്കില്‍ കേരളത്തിലെ ഏറ്റവും വലിയ വികസന വിരോധി ഏറ്റവും ജനകീയനായ പ്രതിപക്ഷ നേതാവ്‌ സഃ വി. എസ്‌ ആണ്‌. ഭരണകൂടത്തിന്റെ തെമ്മാടിത്തങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം ലഭിക്കാതായപ്പോള്‍ വികസന വിരോധികളെന്ന് ചാപ്പ കുത്തി നിഃശബ്ദരാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്‌. അധീശവര്‍ഗ രാഷ്ട്രീയക്കാരുടെ കുടിലമായ ഈ കെണിയില്‍ വീണു പോയവരാണ്‌ വികസന വിരോധവും തീവ്ര വികസന വാദവും ഒരു പോലെ തീഷ്ണവും അപകടകരവുമാണെന്നും അഭിപ്രായപ്പെടുന്നത്‌. നമുക്ക്‌ വേണ്ടത്‌ ഒരു മധ്യമമാര്‍ഗമാണത്രേ?!

യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ നടക്കുന്നത്‌ ജനപക്ഷ വികസനകാഴ്ചപ്പാടും ജന വിരുദ്ധ വികസന രീതികളും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌. കേരളത്തിന്റെ വികസനം ആര്‍ക്കു വേണ്ടിയെന്നും എവിടെ നിന്ന് തുടങ്ങണമെന്നുമാണ്‌ മൌലികമായ പ്രശ്നം. അത്‌ കേരളത്തില്‍ നിന്നും തുടങ്ങണമെന്നും കേരളീയര്‍ക്കു വേണ്ടിയായിരിക്കണമെന്നും ഒരു വിഭാഗം, അതല്ല അഞ്ച്‌ ശതമാനം വരുന്ന സമ്പന്ന വര്‍ഗത്തെ മുന്നില്‍ കണ്ടു കൊണ്ടാണ്‌ നമ്മുടെ വികസന പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതെന്ന് വികസനവാദികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാജ്യദ്രോഹികള്‍. പ്രാദേശിക വിഭവങ്ങളുടെ ഉടമസ്ഥാവകാശം ആര്‍ക്കെന്ന് ചോദിച്ചാല്‍ പ്രാദേശിക ജനതക്കാണെന്ന് 'വികസന വിരോധികള്'‍ പറയും, രാജ്യദ്രോഹികളായ വലതു പക്ഷ രാഷ്ട്രീയക്കാരുടെ അഭിപ്രായത്തില്‍ പ്രാദേശിക വിഭവങ്ങളുടെ ഉടമസ്ഥാവകാശം എം.എന്‍.സികള്‍ക്കാണ്‌. അവരുടെ കാഴ്ചയില്‍ പാരിസ്ഥികമായ പ്രത്യാഘാതങ്ങള്‍ എന്നത്‌ വെറും ഭാവനയാണ്‌.

പരിസ്ഥിതിക്കു മേലുള്ള കയ്യേറ്റം തകര്‍ത്തു കളയുന്ന ജീവിതങ്ങളെക്കുറിച്ച്‌, ജീവജാലങ്ങളെക്കുറിച്ച്‌ ഒരാശങ്കയും ഇവര്‍ക്ക്‌ പങ്കു വെക്കാനില്ല. നമ്മുടെ മലയും കുന്നും പുഴയുമൊക്കെ കേവലമായ മലയും കുന്നും മാത്രമല്ലെന്നും അതൊരു വലിയ ജനവിഭാഗത്തിന്റെ, ജൈവ വിഭാഗത്തിന്റെ ജീവ പിന്തുണയാണെന്നും മനസ്സിലാക്കാന്‍ അമേരിക്കന്‍ അടിമ മനസ്ഥിതി ബാധിച്ച ഇവരുടെ ബുദ്ധിക്കാവില്ല.

ഗാന്ധിജി പറയുമായിരുന്നു, "Not mass production, but production by mass". നമ്മുടെ നാട്ടിലേയും കാലഘട്ടത്തിലേയും വികസനവിരുദ്ധരുടെ ഏറ്റവും വലിയ മുദ്രാവാക്യവും ആയുധവും വന്‍കിട ഉല്‍പാദനത്തെ തിരസ്കരിച്ചും ജനകീയ ഉല്‍പാദനത്തെ ഉയര്‍ത്തിപ്പിടിച്ചും രൂപം കൊള്ളുന്നതാണ്‌. അതു കൊണ്ട്‌ വികസനം മനുഷ്യ വിരുദ്ധമാവുമ്പോള്‍ മനുഷ്യരായ മനുഷ്യര്‍ക്കൊക്കെയും വികസന വിരുദ്ധരാവാതെ തരമില്ല.

Reply

The content of this field is kept private and will not be shown publicly.
  • You can use BBCode tags in the text. URLs will automatically be converted to links.
  • Allowed HTML tags: <br><a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd> <h1> <h2> <form> <input>
  • You can use Textile markup to format text between the [textile] and (optional) [/textile] tags.
  • Lines and paragraphs break automatically.

More information about formatting options

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 1 =
Solve this simple math problem and enter the result. E.g. for 1+3, enter 4.