പരിതസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസനവും പരിതസ്ഥിതിക്ക് കോട്ടം തട്ടും എന്ന പേരില്‍ ഉള്ള വികസന വിരോധവും, രണ്ടും എതിര്‍ക്കപ്പെടേണ്ട കാര്യങ്ങള്‍ തന്നെയാണ്. കഴിയുന്നതും പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത് ഇന്നത്തെ ആവശ്യം തന്നെയാണ്. എന്ന് വെച്ച് നമുക്ക് വീണ്ടും കാട്ടിലേക്ക് പോവാന്‍ പറ്റില്ലല്ലൊ. സൈലണ്റ്റ് വാലിയെ എതിര്‍ത്ത പരിതസ്ഥിതി പ്രവര്‍ത്തകര്‍ കായംകുളം നിലയത്തെ അനുവദിച്ചത് എനിക്ക് തീരെ ദഹിക്കാത്ത കാര്യമാണ്. എന്തുമാത്രം വെള്ളം ഒരു ദിവസം ആ താപനിലയം ഉപയോഗിക്കുന്നു. എന്തു മാത്രം കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് തള്ളുന്നു. ഇതൊക്കെ കഴിഞ്ഞ് കിട്ടുന്ന വൈദ്യതിയൊ. വിലകൂടിയ ചരക്കും. നാല്‍പതില്‍ കൂടുതല്‍ നദികള്‍ ഉള്ള കേരളത്തിന് ഏറ്റവും യോജിച്ചത് ചിലവ് കുറഞ്ഞ വെള്ളത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം തന്നെയാണ്. അതിനു പരിതസ്ഥിതിക്ക് കൂടുതല്‍ നാശം വരുത്തുന്ന ഭീകരന്‍ അണക്കെട്ടുകള്‍ ഉണ്ടാക്കുന്നതിനു പകരം നൂറുകണക്കിനു ചെറു ഡാമുകള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അതു പോലെ ഫാക്ടറികളെ എതിര്‍ക്കുന്നതിനു പകരം ഫാക്ടറികള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വേണ്ടത്. ദിനവും റോഡപകടങ്ങളില്‍ മരണങ്ങള്‍ സംഭവിക്കുന്ന കേരളത്തില്‍ ആയിരക്കണക്കിനു സ്ഥാപനങ്ങള്‍ ഇടിച്ചു നിരത്തി റോഡിനു വീതി കൂട്ടുന്നത് പ്രായോഗികമല്ലാത്ത കേരളത്തില്‍ എക്സ്‌പ്രസ്സ് ഹൈവെ ഒരു ആഡംബരം അല്ല ആവശ്യം തന്നെയാണ്. എക്‌പ്രസ്സ് ഹൈവേക്ക് 8 മീറ്റര്‍ ഉയരം വേണം എന്നും, അത് കേരളത്തെ രണ്ടായി കീറി മുറിക്കും എന്നൊക്കെ വിലപിക്കുന്നവര്‍ എക്‌പ്രസ്സ് ഹൈവേ എന്നാല്‍ അങ്ങാടി മരുന്നൊ പച്ച മരുന്നൊ എന്നു പോലും അറിയാത്ത രാഷ്ട്രീയത്തൊഴിലാളികള്‍ ആണ്.