(ചമ്മി ചുവന്നു നിന്നു കൊണ്ട്) സുനിലേ പയങ്കര അടിയായിപ്പോയി! ഇത്ര വലിയ മുഖസ്തുതി കേട്ടിട്ട് ആളുകളുടെ മുഖത്തെങ്ങനെ ഞാന്‍ ഇനി നോക്കും..! (പിന്നെയും നിന്നു ചമ്മുന്നു!)
തമാശ പറഞ്ഞതാണ്. സുദേഷ് വ്യത്യസ്തമായി ചിന്തിക്കുന്ന, മാഗ്നാനിമിറ്റിയും കാലിബറുമുള്ള കൂട്ടത്തിലാണ്. (എനിക്ക് നേരിട്ടറിയില്ല, വായിച്ചറിവേയുള്ളൂ, തെറ്റിദ്ധരിക്കേണ്ട.) അദ്ദേഹത്തിന്റെ പ്രശ്നം ഭാഷയെ സംബന്ധിക്കുന്നതാണ്. അതായത് ചിന്ത ഭാഷയേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന അവസ്ഥ. വേഗത്തിലെഴുതുമ്പോള്‍ വിട്ടു പോകുന്ന അക്ഷരങ്ങള്‍ വായിക്കുന്നവന്‍ കൂട്ടിവായിക്കേണ്ടതുപോലെ ഇവിടെയും ഒരു കൂട്ടി വായന ആവശ്യമായി വരുന്നു. ഭൂരിപക്ഷത്തിന്റെ സംവേദനവുമായി രാജിയാകാതെ വരുന്ന ഭാഷാതലത്തെ തിടമ്പേറ്റി എഴുന്നള്ളിക്കുകയാണ് സുദേഷ് ചെയ്യുന്നത്, ആഹ്ലാദത്തോടെ. മുന്‍ധാരണകളുടെ ജനാധിപത്യവുമായി ഒരു സഖ്യത്തിനുമില്ലെന്നാണ് പ്രമേയതലത്തിലും സുദേഷിന്റെ ലേഖനങ്ങള്‍ പറയുന്നത്. അതുകൊണ്ട് അവയ്ക്ക് കടന്ന അര്ത്ഥങ്ങളുണ്ട്. പ്രാവാസികമായ സംവേദനത്വത്തിന്റെ ഒരു വഴി കൂടിയാണത്. അത്തരം അന്വേഷണങ്ങള്‍ ഇനി നടക്കേണ്ടതുണ്ട്. എങ്കിലും ഓ വി വിജയന്‍ പണ്ട് ആഷാമേനോനോട്, ഭാഷാകാര്യത്തില്‍ ചില ഒത്തുത്തീര്‍പ്പുകളൊക്കെ ആയിക്കൂടേ എന്നു ചോദിച്ചിട്ടുണ്ട്. അതു തന്നെ കടം കൊണ്ടു ചോദിക്കാം, സുദേഷേ.......