1.അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള ന്യായം ജനങ്ങളുടെ ശരിയല്ല അവരുടെ ശരി എന്നതാണ്. ഇനി ആണെങ്കില്‍ പോലും അതിന്നിന്റെ ശരിയാണ്. നാളെയുടെ ശരിയെക്കുറിച്ച് ഇന്നിന്റെ പ്രത്യയശാസ്ത്രം തീര്‍പ്പുകല്‍പ്പിക്കേണ്ട. നമ്മുടെ കോടതികളൊക്കെത്തന്നെ എത്രയും പെട്ടെന്ന് പിരിച്ചു വിടേണ്ടതാണ്. ഇന്ന് നീതിയെന്ന് കോടതി വിധിച്ചത് അസംബന്ധമെന്ന് നാളെയുടെ പ്രത്യയശാസ്ത്രം വിധി പുറപ്പെടുവിച്ചേക്കും!!
2.എല്ലായിടത്തും കീഴാളപക്ഷചെറുത്തുനില്‍പുകള്‍ രൂപപ്പെടാതിരിക്കുന്നതിനുള്ള കാരണം നേരെത്തെ പറഞ്ഞതാണ്. അനുകൂലമായ (ചെറുത്തുനില്‍പ്പിന്) സാഹചര്യം രൂപപ്പെടുന്നില്ല എന്നതാണത്. അള്‍ജീരിയയയെക്കുറിച്ച് പ്രസ്താവിച്ചത് കണ്ടു. എന്താണുദ്ദേശിച്ചതെന്നു വ്യക്തമല്ല. എന്നാലും ജനാധിപത്യത്തെ, തെളിഞ്ഞ ജനവിധിയെ ഫ്രഞ്ച്ച്- അമേരിക്കന്‍ ഒത്താശയോടെ അട്ടിമറിക്കപ്പെട്ടപ്പോള്‍ പല ഗ്രൂപ്പുകളും തീവ്രവാദത്തിലേക്ക് തിരിഞ്ഞതാവും എന്ന് കരുതുന്നു. ഇവിടേയും ഏതെങ്കിലുംനിരപരാധിയുടെ ഒരു തുള്ളി രക്തം ചിന്തിയിട്ടുണ്ടെങ്കില്‍ അതിന് ഒന്നാമതായും രണ്ടാമതായും ഉത്തരവാദി ജനാധിപത്യത്തെ ഗളഹസ്തം ചെയ്തവരാണ്.
3.എല്ലാ അധികാരപ്രയോഗങ്ങളും അഭിശപ്തമാണ് എന്നെനിക്കഭിപ്രായമില്ല. പ്രശ്നം അധികാരത്തിന്റെ ദണ്ഢ് ആരുടെ കൈവശമാണ് എന്നതാണ്. അത് മനുഷ്യസ്നേഹികളുടെ കയ്യിലാവുമ്പോള്‍ ചൂഷകശക്തികളായിരിക്കും താഡനമേല്‍ക്കുക. മറിച്ച് നിങ്ങളുടെ ഈ ഗവണ്‍മെന്റിനെപ്പോലുള്ളവരുടെ കയ്യിലാണ് അധികാരദണ്ഢെങ്കില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരുമായിരിക്കും അധികാരപ്രയോഗത്തിനിരയാവുക.