എന്നാല്‍ ഇവിടെ മോഹന്‍ ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ മിടുക്കനാവുകയാണ്... അത് നമ്മുടെ സിനിമയുടെ ഒരു രീതിയാണ്... അതിനെയൊക്കെ റദ്ദു ചെയ്യുന്നു,തുടന്നു വരുന്ന സീനുകള്‍, സംസാരിക്കാത്ത, അടി കൊള്ളുന്ന, അപമാനിതനാവുന്ന മോഹന്‍ലാല്‍(പേരുപയോഗിച്ചത് മനഃപൂര്‍വം). അതൊരു മാറ്റമാണ്. കുടുംബം ചിത്രീകരിച്ചതിലെ കൃത്രിമത്വം...അതു സമ്മതിച്ചു കൊണ്ടു തന്നെ പറയട്ടെ... ഒരു ‘വീട്ടച്ഛനെ’ അവതരിപ്പിക്കുന്ന ബ്ലെസ്സി ഒരു വഴിമാറ്റം തന്നെയായിരിക്കണം ഉദ്ദേശിച്ചത്.. അതു പെട്ടെന്ന് ദഹിക്കില്ല നമുക്ക് (താങ്കളുടെ അയല്‍സീറ്റുകാരന്റെ കമന്റ്) പക്ഷേ മാറ്റങ്ങള്‍ വേണ്ടേ..?ഉദ്ദേശശുദ്ധികള്‍ക്ക് എപ്പോഴും മാപ്പുണ്ട്!
സ്വവര്‍ഗരതിക്കാരനെന്നു് ആരോപിക്കപ്പെടുന്ന നായകന്‍; അതിന്റെ നിസ്സഹായാവസ്ഥ. ഇത്തരം തനതായ ചില ത്രെഡുകളിലൂടെ കാഴ്ച മലയാളത്തില്‍ വേറിട്ടു നിന്നൊരു സിനിമയായിരുന്നു - അല്ലെങ്കില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സിനിമ. (തന്മാത്രയില്‍) എന്നും അടികൊടുത്തു നടക്കുന്ന നായകന്‍ അടിവാങ്ങിയിരിക്കുന്നതു് കാണിക്കുന്നതിനെ മാറ്റമെന്നു് പറയുവാനാകുമോ? അതൊരു സൂത്രപ്പണിയല്ലേ, തെരുവ് സര്‍ക്കസ്സുകാര്‍ ഞാണിന്മേല്‍ കളിക്കിടയില്‍ താഴെ വീഴുന്നത് അഭിനയിക്കുന്നതുപോലെ.
മോഹന്‍ലാല്‍ എന്ന നടനു് (പേരുപയോഗിച്ചതു് മനഃപൂര്‍വം) വരേണ്ടിയിരുന്ന മാറ്റങ്ങള്‍ ഇപ്രകാരമുള്ളതല്ല. തന്മാത്ര ഞാന്‍ കണ്ടിട്ടില്ല, കാണുന്നതു് വരേയ്ക്കും ഈ വിഷയത്തില്‍ കൃത്രിമമായൊരു മൌനം അവലംബിക്കട്ടെ. ഇത്രയും പറഞ്ഞതു് അടികൊള്ളുന്ന മോഹന്‍ലാല്‍ എന്ന ശിവന്റെ പരാമര്‍ശത്തിന്റെ ചുവടു്പിടിച്ചായിരുന്നു.