ഈ മനുഷ്യന്‍മാര്‍ക്ക് എവിടെത്തിരിഞ്ഞാലും ജാതീം മതോം പറയാനേ നേരമുള്ളോ? ശിവന്‍ ചേട്ടാ... ചേട്ടനോടുള്ള സ്നേഹം കൊണ്ടു പറയുകയാണ്. എല്ലാത്തിനേം പിടിച്ച് ഒരേ തളപ്പിലിടരുത്.
ഈ പറഞ്ഞ പടം കണ്ടവരൊക്കെ അതു ഒരു ബ്രാഹ്മണന്‍ കഥാപാത്രമായതു കൊണ്ടാണു കാശുംകൊടുത്തു തീയേറ്ററില്‍ കയറിയതെന്നു പറഞ്ഞാല്‍ വിശ്വസിക്കണമെന്നാണോ? അങ്ങനെയാണെങ്കില്‍ ബ്രാഹ്മണനു ബുദ്ധി കൂടുതലുണ്ടെന്നു വിശ്വസിക്കുന്നവര്‍ മാത്രമാണോ സിനിമ കണ്ടത്.
ഇനി അബ്ദുല്‍കലാം പച്ചക്കറി മാത്രം കഴിക്കുന്നുവെന്നു പറഞ്ഞാല്‍ അതു ബ്രാഹ്മണവത്കരണമാകുമോ? അബ്ദുല്‍കലാമിനെ ജനങ്ങള്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍ അത് ആ മനുഷ്യണ്റ്റെ ജീവിതത്തിലെ ലാളിത്യം കൊണ്ടും അയാള്‍ ചവുട്ടി വന്ന പടവുകളുടെ കാഠിന്യം മനസ്സിലാക്കിയുമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ആ മനുഷ്യന്‍ എവിടേയും മതം പറയുന്നതു ഞാന്‍ കേട്ടിട്ടുമില്ല.
പിന്നെ ബ്രാഹ്മണര്‍ മാത്രമാണ് സസ്യഭുക്കുകളെന്ന പഴയ ധാരണ ശിവന്‍ ചേട്ടനുണ്ടോ എന്തോ? എന്തായാലും എല്ലാര്‍ക്കും ആ ധാരണയില്ല. അത്തരം ഇടുങ്ങിയ ചിന്തകള്‍ വച്ചു പുലര്‍ത്തുന്നവരുണ്ടാകാം. പക്ഷേ നമ്മള്‍ അങ്ങനെയാകണോ? അവിടെയാണ് 'ചിന്ത'യുടെ പ്രാധാന്യം എന്ന് എനിക്കു തോന്നുന്നു.
എണ്റ്റീശ്വരാ.....