പുസ്തകം ചെലവാകുന്നതിനെക്കുറിച്ചാല്ല, മറിച്ച് എത്രപേർക്ക് അവയിലെ ആശയം ഉൾക്കൊള്ളാൻ കഴിയുന്നു എന്നതിനെക്കുറിച്ചാണ് സംശയം ഉന്നയിച്ചത്. പുസ്തകങ്ങൾ തീർച്ചയായും ചെലവാകുന്നുണ്ടായിരിക്കണം. ധാരാളം പ്രസാധകസംഘങ്ങൾ നമുക്കുണ്ട്. പോപ്പുലറാവുന്ന മുറയ്ക്ക് വിദേശ എഴുത്തുകാരുടെ കൃതികൾ അതിവേഗം വിവർത്തനം ചെയ്തിറക്കാൻ ഇവരെല്ലാം തത്‌പരരുമാണ്. അവ വാങ്ങി കയ്യിൽ വയ്ക്കുന്നു എന്നല്ലാതെ നമുക്ക് അവയുടെ ആഴത്തിലേയ്ക്കു പോകുക എന്നത് നമ്മുടേ വേദനയാണോ, പുസ്തകം വച്ചുനീട്ടുന്ന നോവുകളെ സ്വകാര്യമായെങ്കിലും നാം ഏറ്റെടുക്കുന്നുണ്ടോ എന്നൊക്കെയുള്ളതാണ് പ്രശ്നം. 'കഥ ഇതുവരെ' എന്ന പേരിൽ ടി ടി ശ്രീകുമാറും സഞ്ജീവും ചേർന്ന് കേരളത്തിന്റെ വികസനത്തെക്കുറിച്ച് ഒരു നല്ല പഠനമിറക്കിയിരുന്നു. ഒരിടത്തും ആ പുസ്തകം പരാമർശിക്കപ്പെട്ടില്ല. അതേസമയം വാരികകളിൽ നിറഞ്ഞു നിന്ന നാലാം ലോകമാവട്ടെ വിറ്റു തീരുകയും ചെയ്തു.'അതിരുകളില്ലാത്ത ഇന്ത്യ' അതു പോലെതന്നെ ഒരു നല്ല പുസ്തകമായിരുന്നു. ചർച്ചകളിലൊന്നും അതും കടന്നു വന്നില്ല. പകരം മാദ്ധ്യമങ്ങൾ സെൻസേഷൻ ഉണ്ടാക്കിയ പുസ്തകങ്ങൾ വാങ്ങാനും അവയെപ്പറ്റി അഭിപ്രായം പറയാനുമായിരുന്നു ആളുകൾ ഉത്സാഹിച്ചത്.
ഉത്തരാധുനിക കവിതകൾ ചെലവാകുന്നുണ്ട്. പക്ഷേ ചർച്ചകളില്ല. എന്താണ് പുതിയ കവിത എന്ന് കവികൾ തന്നെ ആവർത്തിച്ചു പറയുന്നതാണു നാം കേട്ടു കൊണ്ടിരിക്കുന്നത്. സാധാരണവായനക്കാരന്റെ/കാരിയുടെ അഭിപ്രായം എവിടെ? ചർച്ച എവിടെ?
പുസ്തകമായാലും സിനിമയുൾപ്പടെയുള്ള കലകളായാലും അനുവാചകൻ താൻ മനസ്സിലാക്കിയത് വാതുറന്നു സംസാരിക്കാൻ തുടങ്ങുന്നിടത്തുനിന്നാണ്, പങ്കിടുന്നിടത്തു നിന്നാണ് അതൊരു സംസ്കാരമായി മാതൃ സമൂഹത്തിൽ പടരാൻ തുടങ്ങുന്നത്. നാം പുസ്തകം വാങ്ങുന്നുണ്ട് പക്ഷേ അവ മനസ്സിലാക്കുന്നു എന്നതിനു തെളിവുകൾ നിലവിലില്ല. ഉണ്ടോ?