പുതിയ പുസ്തകങ്ങള്‍ കാര്യമായിവിറ്റു പോകുന്നില്ല എന്ന് ശ്രീ ശിവകുമാര്‍ അത്ര വിലപിക്കേണ്ടതില്ല എന്ന് അനുഭവത്തില്‍ നിന്ന് എനിക്കു പറയാന്‍ തോന്നുന്നു.
അനുഭവം ഇങ്ങനെയാണ്.
ഇവിടെ(സൌദി) നിന്ന് നാട്ടിലേക്ക് അവധിക്കുപോകുന്ന സുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ക്ക് പുസ്തകങ്ങള്‍ കിട്ടാറുള്ളത്. ഓരോരുത്തരു പോകുമ്പോഴും ഓരോ ചെറിയ വിലവിവരപ്പട്ടിക ഏല്‍പ്പിച്ച് വിടുകയാണ് പതിവ്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പത്തില്‍ കുറയാത്ത സുഹൃത്തുക്കള്‍ നാടിന്റെ പലഭാഗങ്ങളിലേക്ക് പോവുകയും തിരിച്ച് വരുകയും ചെയ്തു. ഏതാണ്ട് തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള പുസ്തകക്കടകളില്‍ കയറിയിറങ്ങിയ ഒരു സുഹൃത്തിന് ആകെ കിട്ടിയത് പി.പി. രാമചന്ദ്രന്റെ രണ്ടായ് മുറിച്ചത് മാത്രമാണ്. സമനിലയും മുറ്റമടിക്കുമ്പോള്‍ ഒന്നും കിട്ടാനേയില്ല. കാണെക്കാണെ യുടെ ഒരുകോപ്പിക്കായി കയറാത്ത പുസ്തകക്കടയില്ലെന്ന് ഒരുസുഹൃത്ത് നിരാശയോടെ പറഞ്ഞു. ബിലുവിന്റെയും, പവിത്രന്റെയും, ജോസഫിന്റെയും റഫീക്കിന്റെയും ഒക്കെ പുസ്തകത്തിനും ഏതാണ്ട് ഇതുതന്നെയാണ് അവസ്ഥ. (ചൂടപ്പം പോലെ എന്നുപറയാനാവില്ലെങ്കിലും.) മലയാളപുസ്തകങ്ങളും ഒപ്പം വിദേശപുസ്തകങ്ങളും വായിക്കപ്പെടുന്നുണ്ട് എന്നതല്ലേ നേര്?
ലോകത്തിലുണ്ടാവുന്ന പുസ്തകങ്ങളില്‍ ഏറ്റവും മികച്ചതൊന്നുമല്ല കേരളത്തിലുണ്ടാവുന്നത് എന്ന്
എല്ലാവര്‍ക്കുമറിയാം. എന്നുകരുതി കടലിനപ്പുറത്തുള്ള കുഴിയാനകള്‍ക്കാണ് ഗുരുവായൂര്‍ കേശവനെക്കാള്‍ തലയെടുപ്പ് എന്ന് എപ്പോഴും പറഞ്ഞു രസിച്ചുകൊണ്ടേയിരിക്കണോ? വേണ്ടന്നാണ് ശിവകുമാറേ എനിക്കു തൊന്നുന്നത്.