നളിനി ജമീലയുടെ കാര്യം കേട്ടു തുടങ്ങിയിട്ട് കുറേ നാളായി. ഖസാക്കിണ്റ്റെ ഇതിഹാസവും ഒരു സങ്കീര്‍ത്തനം പോലെയും (രണ്ടിനെയും താരതമ്യം ചെയ്തിട്ടുള്ള അഭിപ്രായമല്ലേ, തെറ്റിധരിക്കരുതേ) നീണ്ടകാലം കൊണ്ടു വിറ്റുതീര്‍ത്തത്ര കോപ്പികള്‍ നളിനി ജമീലയുടെ പുസ്തകം കുറഞ്ഞ കാലം കൊണ്ട് മറികടന്നുവെന്ന് കേള്‍ക്കുന്നു. നല്ലൊരു കൊച്ചുപുസ്തകം വായിച്ചുകളയാമെന്നു കരുതി പുസ്തകം വാങ്ങിയ പലരും അസഭ്യപദങ്ങളുടെ സഞ്ചരിക്കുന്ന വിജ്ഞാനശാലകളായി കുറച്ചു നേരം പൊട്ടിത്തെറിച്ചെന്നും അണിയറ വര്‍ത്തമാനം.
ശിവന്‍ പറഞ്ഞതു പോലെ ഏതറ്റത്തു നിന്നു തൊട്ടാലും തൊട്ടവന്‍ പൊള്ളൂന്ന (നാറുന്ന എന്നു ഞാന്‍ പറഞ്ഞിട്ടില്ലേ, തെറ്റിദ്ധരിക്കരുതേ) ഒരു വിഷയമാണത്. നമ്മുടെ സാഹിത്യം തുടങ്ങിയ കാലത്ത് വേശപ്പെണ്ണിന് അമ്മൂമ്മ പ്രൊഫഷണല്‍ കോഴ്സു നല്‍കുന്ന പരിപാടി സാര്‍വത്രികമായിരുന്നു എന്നു പറഞ്ഞ് ലേശം വിജ്ഞാനം വിളമ്പുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. 'സംഭവം അത്ര തറയായിരുന്നു, ഇയ്യാളു വല്യ സദാചാരം കളിക്കണ്ട' എന്ന താക്കീതാണ് ഈ വിളമ്പലിണ്റ്റെ റണ്ണിംഗ് കമണ്റ്റ്‌റി.
ഇത്തരം മറുപക്ഷ വായനകള്‍ വായിക്കുന്ന യാഥാസ്ഥിതിക വായനക്കാരന് ഉള്ളംകാലില്‍ നിന്ന് ഒരു ചൊറിഞ്ഞു കേറല്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. ഇവരെ ഇങ്ങനെ ഒന്നു തുള്ളിക്കുക എന്നതോടെ ഈ പുസ്തകങ്ങളുടെ വായനയും നിലച്ചുപോകുന്നു എന്നതാണ് മറ്റൊരു വശം.
ഈയുള്ളവന്‍ പുസ്തകം കാണുക പോലും ചെയ്തിട്ടില്ലാത്തതിനാല്‍ അത് വേശ്യകള്‍ക്ക് ഒരു പ്രചോദനമാകുമോ ഇല്ലയോ എന്നൊന്നും പറയാന്‍ തയ്യാറല്ല. എങ്കിലും ഏതു ജോലിയും ആസ്വദിച്ചു ചെയ്താല്‍ അവന്‍ അഥവാ അവള്‍ വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ഈ പുസ്തകം നളിനിച്ചേച്ചി തനിയെ എഴുതിയതല്ല എന്നണ് ഞാന്‍ മനസ്സിലാക്കുന്നത്. സ്വന്തമായി പടം പിടിച്ച ചേച്ചിക്ക് നാലക്ഷരം എഴുതി സ്വയംപ്രകാശനം നടത്താമായിരുന്നു. എന്തെന്നാല്‍, ഈ പുസ്തകത്തില്‍ അത് എഴുതിയ മനുഷ്യണ്റ്റെ വ്യക്തിത്വം കൂടി സ്വാധീനം ചെലുത്തിയിരിക്കും. ഇല്ലെങ്കില്‍ നളിനി ജമീലയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മൂന്നാംകക്ഷിയായി നിന്നു കാണാതെ ആ ചേട്ടായി ലേഖനം പടച്ചുവിടില്ലായിരുന്നല്ലോ.