കേരളത്തെ അന്‍പതു വര്‍ഷം പിന്നോട്ടു കൊണ്ടുപോയെ അടങ്ങൂ എന്നു വാശിപിടിച്ചതു പോലെയുണ്ട് നമ്മുടെ രാഷ്ട്രീയക്കാര്‍. അന്യന്റെ പുരയിടത്തില്‍ കയറി വെട്ടിനിരത്തല്‍ പോലെയൊരു തെമ്മാടിത്തം അരങ്ങേറ്റാന്‍ പ്രബുദ്ധരാഷ്ട്രീയ കേരളത്തിനു കഴിയുന്നുണ്ടല്ലോ. എന്തെങ്കിലും പരിഷ്കരണം ചെയ്തു എന്നു വരുത്തി തീര്‍ക്കണം. നിരോധനങ്ങള്‍ ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടും. അതു നടപ്പാക്കിയ ആളിനെയും. കുത്തഴിഞ്ഞു കിടക്കുകയാണ് വിദ്യാഭ്യാസ രംഗം. വര്‍ഷങ്ങളായി യാതൊരു വിധ ആസൂത്രണവും അവിടെ നടക്കുന്നില്ല. അതിനിടയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച.ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ വേണ്ടികൂടിയാണ് ഇത്തരമൊരു പരിഷ്കാരം. സദാചാരത്തെ വിട്ടൊരു കളിയില്ല മലയാളിയ്ക്ക്. അതുകൊണ്ടു ഈ പരിഷ്കരണം കൊണ്ടു രക്ഷാകര്‍ത്താക്കള്‍ക്ക് തൃപ്തിയാവും. താലിബാനിസം നമ്മുടെ രാഷ്ട്രീയത്തില്‍ തലപൊക്കുന്നതിന്റെ സൂചനകൂടിയുണ്ട് ഈ നിരോധനങ്ങളില്‍. കൂടുതല്‍ ആലോചിക്കേണ്ട വിഷയമാണ്.