ബെന്നി, മലയാളമോ ഇംഗ്ലീഷോ പഠിച്ചതു കൊണ്ടു മാത്രം സുഗമമായി വിവര്‍ത്തനം നടത്താന്‍ കഴിയില്ല. അതിനു വേണ്ടത് ചരിത്രാവബോധം എന്നൊക്കെ നാം പറയുന്നതു പോലെയുള്ള സംസ്കാരികാവബോധമാണ്. ചില നാടന്‍ വിശദീകരണങ്ങള്‍ കേട്ട് ഞാന്‍ അമ്പരന്നു പോയിട്ടുണ്ട്. നമുക്കൊക്കെ നിഘണ്ടുവിലെന്താണുള്ളത് എന്നു നോക്കി അര്‍ത്ഥം പറയാനേ കഴിയൂ. വിവര്‍ത്തനം മറ്റൊരു ശേഷിയാണ്. മുട്ടത്തുവര്‍ക്കി വിവര്‍ത്തനം ചെയ്ത ഡോ. ഷിവാഗോയും, കോട്ടയം പുഷ്പനാഥ് വിവര്‍ത്തനം ചെയ്ത 'ഡ്രാക്കുളയും' ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ള നോവല്‍ വിവര്‍ത്തനങ്ങളും നോക്കിയാല്‍ വ്യത്യാസമറിയാം. ആദ്യത്തേതു രണ്ടും മലയാള പുസ്തകങ്ങളല്ല എന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടേണ്ടി വരും.
ബെന്നിയുടെ ഉദാഹരണത്തില്‍ മറ്റൊരു വൈഷമ്യം കൂടി കടന്നു വരുന്നൂണ്ട്. അതു കമ്പ്യൂട്ടറാണ്. അതിനുപയുക്തമായ ഭാഷ മറ്റൊന്നാണ്. മലയാളത്തിലെ ടെക്. മാഗസീനുകളായ ഐ റ്റി ലോകവും, ഇന്‍ഫോ കൈരളിയും ഉപയോഗിക്കുന്നത് ഭാഷാപോഷിണിയില്‍ നിന്നും വ്യത്യസ്തമായ ഭാഷയാണ് ആദ്യമൊക്കെ അരോചകമായിരുന്നെങ്കിലും ഇപ്പോള്‍ അവ ഒരു പുതിയ മാനം നേടിയിട്ടുണ്ട്. പറഞ്ഞു വന്നത് ഭാഷയെ മലയാളീെകരിക്കാനായി നിങ്ങള്‍ സമീപിച്ചത് എത്ര സാമര്‍ത്ഥ്യമുള്ള ആളായാലും അയാള്‍ക്ക് അത്യാവശ്യം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്ന നിര്‍ദ്ദേശങ്ങളെയും അതു പ്രവര്‍ത്തിക്കുന്ന വഴിയെയും പറ്റി സാമാന്യ ബോധമുണ്ടായിരിക്കണം എന്നാണ്. നിങ്ങള്‍ സമീപിച്ച വ്യക്തിയ്ക്ക് അത്തരമൊരു വൈദഗ്ദ്ധ്യം ഉണ്ടോ എന്ന് അന്വേഷിക്കേണ്ടത് നിങ്ങള്‍ തന്നെയായിരുന്നില്ലേ? അദ്ദേഹം ഇങ്ങോട്ട് സമീപിച്ച് ഇതൊക്കെ ഞാന്‍ ചെയ്യാം എന്ന പോരിമ കാണിക്കുകയായിരുന്നില്ലല്ലോ? അപ്പോള്‍ നാം ശരിക്കും പരിഹസിക്കേണ്ടത്, നാടോടി നൃത്തം പോലുമറിയാത്ത ഒരാളെ ഭരതനാട്യം ടീച്ചറാക്കാന്‍ ശ്രമിച്ചവരെയല്ലേ? നിങ്ങള്‍ ആക്രിക്കടയില്‍ പോയി നന്ത്യാര്‍വട്ടം അന്വേഷിച്ചു. തുരുമ്പ് കിട്ടി. അതല്ലേ സത്യം..?