Subscribe

Google Groups Subscribe to Tharjani
Email:

'ഒരേ കടല്‍'
Tue, 2007-09-04 22:45

അസംതൃപ്തയായ ഒരു ഭാര്യ തന്നെ പലവിധത്തില്‍ സഹായിക്കുന്ന ഒരുവനോട്‌ ബന്ധപ്പെടുവാനിടയാകുന്നതും അയാള്‍ അവളെ തിരസ്കരിക്കുന്നതും,ഭര്‍ത്താവ്‌ അവളെ ആത്മാര്‍ത്ഥമായി സേഹിക്കുന്നതും എന്നിട്ടും അവള്‍ സ്നേഹം തിരിച്ചറിഞ്ഞ്‌ തിരികെയെത്തുന്ന കാമുകനെ അംഗീകരിക്കുന്നതും ഒരു പഴയ തീം ആണ്‌.

എന്നാല്‍ 'ഒരേ കടല്‍' എന്ന ചിത്രത്തില്‍, പഴയ ഒരു ബംഗാളി നോവലിലെ ഈ തീമിന്‌ ശ്യാമപ്രസാദ്‌ ഒരു പുതിയ മാനം കൊടുക്കുന്നു. ഒരു സ്ത്രീക്ക്‌ തന്റെ ജീവിതത്തില്‍ ഒരാളെ മാത്രമേ അത്മാര്‍ത്ഥമായി സ്നേഹിക്കുവാന്‍ ആവുകയുള്ളൂ എന്ന ആശയത്തെ കൂടുതല്‍ ക്ലിപ്തമായി ശ്യാമപ്രസാദ്‌ നമുക്ക്‌ പറഞ്ഞു തരുന്നു.

തികച്ചും സ്പെഷ്യല്‍ ആയിട്ടാണ്‌ ശ്യാമപ്രസാദ്‌ ഈ കഥ കൈകാര്യം ചെയ്തിരിക്കുനത്‌ എന്നു പറയാതെ വയ്യ. ഒരു വിഷയലമ്പടന്റെ ഉദാരമനസ്കതയും ഒരു നിഷ്കളങ്കയായ കുടുംബിനിയുടെ നിസ്സാഹായമായ ആരാധനയും സെക്സിനു വഴി മാറുമ്പോള്‍ ചിത്രം സങ്കീര്‍ണ്ണമായ മനുഷ്യ ബന്ധങ്ങളുടെ താരതമ്യമായി മാറുന്നു...(തുടരും)

ഒരു സാധാരണ മനുഷ്യനായ നരേന്‍ തന്റെ കഷ്ടപ്പാടുകള്‍ക്കും ടെന്‍ഷനുമിടയില്‍ ഭാര്യയെ വേണ്ടത്ര ശ്രദ്ധിക്കുവാന്‍ കഴിയാതെ വന്നു എന്നാണ്‌ മീരാ ജാസ്മിനു ഫീല്‍ ചെയ്യുന്നത്‌. എന്നിട്ടും അവള്‍ നിഷ്കളങ്കതയുമായി ഭര്‍ത്താവിനെ അനുസരിച്ച്‌ ജീവിക്കുന്നു. എന്നാല്‍ അവള്‍ക്ക്‌ ആവശ്യമായ ജീവിതം ലഭിച്ചില്ല എന്നു വേണം അനുമാനിക്കുവാന്‍, അവളുടെ മനസ്സ്‌ ആ വലിയ മനുഷ്യനു മുന്നില്‍ അടിയറവു പറയുന്നു.
അയാളുടെ വലിപ്പം ഭൗതിക കാര്യങ്ങള്‍ക്കു മാത്രമാണ്‌ എന്നു മാസ്സിലാക്കിയപ്പോഴേക്കും അവള്‍ വൈകിപ്പോയിരുന്നു.
തുടര്‍ന്ന് മാനസികമായ ഒരു തരം അനാഥത്വം അവളെ വല്ലാതെ പിടിച്ചുലച്ചു. ആ വലിയ മനുഷ്യന്‍ ഒരിക്കലും കാണാതെ പോയ ആ മനസ്സ്‌ അയാളുടെ നെഞ്ചില്‍ ഒരിക്കലും മായാത്ത ഒരു മുറിവു സമ്മാനിക്കുന്നു.

മാനസിക ആഘാതം താങ്ങുവാനാവതെ അവള്‍ ഒരു ഭ്രാന്തിയാവുമ്പോഴും അയാള്‍ക്ക്‌ (മമ്മൂട്ടി)ബന്ധങ്ങള്‍ മനുഷ്യര്‍ക്ക്‌ എങ്ങനെയാണ്‌ ബന്ധനങ്ങളുണ്ടാക്കുന്നത്‌ എന്ന് മാത്രം പിടികിട്ടിയില്ല..

ഒടുവില്‍ പക്ഷേ കൊല്ലുവാന്‍ പോയ കൈകള്‍ തലോടിക്കൊണ്ട്‌ നീ മാത്രമാണ്‌ എന്നെ തേടി വാന്നത്‌, നീ മാത്രമാണ്‌ എന്നെ തിരികെ വീണ്ടും കാത്തിരുന്നത്‌ എന്നു പുലമ്പിക്കൊണ്ട്‌ അയാള്‍ നിസ്സഹയാനാകുമ്പോള്‍ നമ്മുടെ മനസ്സിലെ അതിഭാവുകത്വം അയാള്‍ക്ക്‌ ഒരു തിരിച്ചടി പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല എന്നു തിരിച്ചറിയുന്നതോടെ നമ്മുടെ മനസ്സില്‍ ഒരു സദാചാരബോധമോ, ധാര്‍മികതയോ ഒക്കെ ഒരു ദുഖമായി അവശേഷിക്കുന്നു.
ഇതു നെഗറ്റീവ്‌ റിയലിസം എന്നു വിളിക്കാവുന്ന ഒരു തരം അവസ്ഥയാണ്‌.നമ്മുടെ മനസ്സില്‍ പതിക്കുന്നത്‌ നഷ്ടമാവുന്ന ഒരു മൂല്യബോധത്തിന്റെ വേദനയാണ്‌. മൂല്യമല്ല പലപ്പോഴും ഹൃദയമാണ്‌ നമ്മളെ യഥാര്‍ത്ഥത്തില്‍ നയിക്കുന്നത്‌ എന്ന തിരിച്ചറിവാണ്‌ സിനിമയുടെ ശരിയായതും, എന്നാല്‍ അസംതൃപ്തമായ മനസ്സിന്റെയുള്ളില്‍ ഭവിക്കുന്നതുമായ സന്ദേശം. ഈ വേദന നല്‍കുന്നതില്‍ സംവിധായകനാണ്‌ വിജയിച്ചിട്ടുള്ളത്‌. തിരക്കഥയുടെ പോരായ്മ അദ്ദേഹം നികത്തിയിരിക്കുന്നു,എന്നാല്‍ കഥയുടെ ഉള്ളില്‍ നിന്നു കൊണ്ടുള്ള തിരക്കഥയായതുമാവാം തിരക്കഥയെ ബാധിച്ചത്‌ എന്നും തോന്നാവുന്നതാണ്‌.

Reply

The content of this field is kept private and will not be shown publicly.
  • You can use BBCode tags in the text. URLs will automatically be converted to links.
  • Allowed HTML tags: <br><a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd> <h1> <h2> <form> <input>
  • You can use Textile markup to format text between the [textile] and (optional) [/textile] tags.
  • Lines and paragraphs break automatically.

More information about formatting options

CAPTCHA
This question is for testing whether you are a human visitor and to prevent automated spam submissions.
1 + 0 =
Solve this simple math problem and enter the result. E.g. for 1+3, enter 4.